Connect with us

Kerala

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു; പലരും പാര്‍ട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടത്തിനായി: എം വി ഗോവിന്ദന്‍

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം |  സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങില്‍ ആണ് സംസ്ഥാന സെക്രട്ടറിയുടെ അതിരൂക്ഷ വിമര്‍ശം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണ്. തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിക്ക് തന്നെ കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്നും അദ്ദേഹം പറഞ്ഞു അതേസമയം പ്രദേശികതലത്തില്‍ ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന് എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടണം. വിശ്വാസികളെ കൂടെ നിര്‍ത്തണം .മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു

 

Latest