Connect with us

National

വീണ്ടും ആശങ്ക; രാജ്യത്ത് 17,073 പേര്‍ക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രോഗ മുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. സംസ്ഥാനത്ത് ഇന്നലെ ആറായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേരളം, ഡല്‍ഹി ,ഹരിയാന ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം തുടര്‍ചയായി ഉയരുകയാണ്. കൊവിഡ് കേസുകള്‍ കൂടുന്നതിനിടെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവോ വാക്സിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു.

7 മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാനാണ് ശിപാര്‍ശ. ഇക്കാര്യത്തില്‍ ഡിസിജിഐ ഉടന്‍ തീരുമാനമെടുക്കും