mullaperiyar dam
പെരിയാറിന്റെ തീരത്ത് ആശങ്ക; മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു
ഈ വര്‍ഷം ഒഴുക്കിവിട്ട ഏറ്റവും കൂടുതല്‍ വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്
ഇടുക്കി | പെരയാറിന്റെ തീരത്ത് ആശങ്ക പടര്‍ത്തി തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു. ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ 1.20 മീറ്റര്‍ അധികമായി ഉയര്‍ത്തി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന കേരളത്തിന്റെ നിരന്തര നിര്‍ദ്ദേശം അവഗണിച്ചാണ് തമിഴ്‌നാട് ഇന്നും കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് തുടരുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനിടയിലാണ് കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത്. പല വീടുകളിലും വെള്ളം കയറിത്തുടങ്ങിയതായി വിവരമുണ്ട്.
നിലവില്‍ സെക്കന്റില്‍ 12654 ക്യൂസെക്‌സ് വെള്ളം അധികമായി ഒഴിക്കി വിടുന്നുണ്ട്. 141.90 അടിയാണ് ഒമ്പത് മണിക്ക് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഒഴുക്കിവിട്ട ഏറ്റവും കൂടുതല്‍ വെള്ളത്തിന്റെ അളവാണ് ഇന്ന് രാത്രി തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കിയത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വെള്ളം അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയത് 2018 ലെ പ്രളയ സമയത്തായിരുന്നു.