omicron varient
ഒമിക്രോണ്‍ വ്യാപനത്തില്‍ ആശങ്ക; അതിര്‍ത്തികള്‍ തുറക്കുന്നത് വീണ്ടും ദീര്‍ഘിപ്പിച്ച് ന്യൂസിലാന്‍ഡ്
കൊവിഡിന്റെ ദ്രുതഗതിയിലുള്ള ആഗോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഘട്ടം ഘട്ടമായായി തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്
വെല്ലിംഗ്ടണ്‍ | ന്യൂസിലാന്‍ഡില്‍ 22 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര അതിര്‍ത്തികളും തുറക്കുന്നത് വീണ്ടും ദീര്‍ഘിപ്പിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ വെല്ലിംഗ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡിന്റെ ദ്രുതഗതിയിലുള്ള ആഗോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഘട്ടം ഘട്ടമായായി തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. പുതിയ തീരുമാനം നിരാശാജനകമാണ്. ഇത് അവധിക്കാല പദ്ധതികളെ അസ്വസ്ഥമാക്കുമെന്നതില്‍ സംശയമില്ല. നിലവിലെ മാറ്റങ്ങലെ നാം അതിജയിക്കേണ്ടതുണ്ട്. നിലവിലെ ക്വാറന്റൈന്‍ ഒരാഴ്ചയില്‍ നിന്ന് 10 ദിവസമായി ഉയര്‍ത്തുമെന്നും ന്യൂസിലന്‍ഡിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പിസിആര്‍ ടെസ്റ്റിന്റെ സമയ ദൈര്‍ഘ്യം 72 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി കുറയ്ക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.