Connect with us

From the print

ബഹിരാകാശത്തുള്ളസുനിത വില്യംസിന്റെ മടക്ക യാത്രയിൽ ആശങ്ക

നാസയും ബോയിംഗും പ്രശ്‌നം ആഴത്തിൽ പരിശോധിക്കുകയാണെന്നാണ് വിശദീകരണം.

Published

|

Last Updated

ന്യൂയോർക്ക് | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികരുടെ മടങ്ങിവരവ് വൈകുമെന്നും ഇവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ.

ബഹിരാകാശത്ത് കഴിയുന്ന സുനിത വില്യംസ് ഉൾപ്പെടെയുള്ളവരുടെ മടക്കം സംബന്ധിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ അറിയിച്ചിരിക്കുന്നത്. ബോയിംഗിന്റെ ആദ്യത്തെ സ്റ്റാർലൈനർ ദൗത്യത്തിലാണ് സുനിത ബഹിരാകാശത്തേക്കു പോയത്. ഒരാഴ്ച മുമ്പ് തിരിച്ചെത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ ബോയിംഗ് സ്റ്റാർലൈനറിന് തകരാർ സംബന്ധിച്ചിരുന്നു. എന്നിരുന്നാലും സുനിതയും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതരാണെന്ന് നാസ അധികൃതർ വ്യക്തമാക്കി. സ്റ്റാർലൈനറിനു ഹീലിയം ചോരുന്ന പ്രശ്‌നം പല തവണ ഉണ്ടായതിനാൽ വിക്ഷേപണം നീണ്ടുപോയിരുന്നു. ഇപ്പോൾ നാസയും ബോയിംഗും പ്രശ്‌നം ആഴത്തിൽ പരിശോധിക്കുകയാണെന്നാണ് വിശദീകരണം.

Latest