Connect with us

Combined Haj Group Operators – C.H.G.O. കളാണ് ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ക്വാട്ട കൈകാര്യം ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 26 C.H.G.O കളാണ് പ്രവര്‍ത്തിച്ച് വരുന്നത്. കേരളത്തിൽ മൂന്നെണ്ണം. ഈ വർഷം 52,507 സ്ലോട്ടുകളാണ് C.H.G.O കൾക്ക് സഊദി അറേബ്യ അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ഈ ഓപ്പറേറ്റർമാർ ഹാജിമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയും നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. പല സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാരിൽ നിന്ന് തുക ഈടാക്കുകയും ചെയ്തു. ഈ നപടിക്രമങ്ങൾ പൂർത്തീകരിച്ച് വരുന്നതിനിടെയാണ് സൗദി അറേബ്യ ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ക്വാട്ട 80 ശതമാനം വെട്ടിക്കുറച്ചത്. ഇതോടെ 52207 സീറ്റ് എന്നത് 10000 ആയി ചുരുങ്ങി. സ്വകാര്യ ഹജ്ജ് ഓപ്പറേറ്റർമാർ സൗദി അധികൃതർ നൽകിയ സമയപരിധി പാലിക്കാത്തതാണ് കോട്ട വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയം പറയുന്നത്. മിനയിലെ താമസ സൗകര്യങ്ങൾ, ഗതാഗത കരാറുകൾ തുടങ്ങിയവയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിലും പണം അടയ്ക്കുന്നതിലും സ്വകാര്യ ഓപ്പറേറ്റർമാർ കാലതാമസം വരുത്തിയെന്നാണ് മന്ത്രാലയത്തിന്റെ ആക്ഷേപം. ഈ കാലതാമസം കാരണം മിനയിൽ ഇന്ത്യക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥലങ്ങൾ മറ്റ് രാജ്യക്കാർക്കായി അനുവദിച്ചു കഴിഞ്ഞെന്നും ഈ വർഷം യാതൊരു കാരണവശാലും സമയപരിധി നീട്ടി നൽകില്ലെന്നും സൗദി അറിയിച്ചതോടെ ഹജ്ജിന് കാത്തിരുന്ന പതിനായിരങ്ങൾ ആശങ്കയിലാണ്.

Latest