Uae
ഷാര്‍ജയില്‍ തടവുകാര്‍ക്ക് സോപാധിക ജാമ്യം വരുന്നു
മോചനം ഒരു മാസമോ അതില്‍ കൂടുതലോ സമയത്തേക്ക് സജ്ജീകരിക്കാം.
ഷാര്‍ജ| ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് 20 വര്‍ഷം കഴിഞ്ഞാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാന്‍ ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശം പുറപ്പെടുവിച്ചു. മറ്റുള്ള കേസുകളില്‍, ശിക്ഷയുടെ മുക്കാല്‍ ഭാഗം അനുഭവിച്ചവര്‍ക്കും ജാമ്യം ലഭിക്കും. പുതിയ തീരുമാനപ്രകാരം ഷാര്‍ജയിലെ ചില തടവുകാര്‍ക്ക് സോപാധികമായ മോചനം അല്ലെങ്കില്‍ പരോള്‍ ലഭ്യമാകും. ശിക്ഷയുടെ മുക്കാല്‍ ഭാഗവും കഴിഞ്ഞ തടവുകാരനെ പരോളില്‍ വിട്ടയക്കാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
മോചനം ഒരു മാസമോ അതില്‍ കൂടുതലോ സമയത്തേക്ക് സജ്ജീകരിക്കാം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍ സോപാധികമായ വിടുതല്‍ അനുവദിക്കാവുന്നതാണ്. എന്നിരുന്നാലും, ഷാര്‍ജ പോലീസ് മേധാവിയുടെ അനുമതി വേണം. അന്തേവാസിയുടെ സോപാധികമായ മോചനത്തെക്കുറിച്ച് തീരുമാനം കൈക്കൊള്ളാന്‍ പോലീസ് മേധാവിക്ക് അധികാരമുണ്ടാകും. തുടര്‍ന്ന് എമിറേറ്റിന്റെ പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കും. പബ്ലിക് പ്രോസിക്യൂഷനാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.