Kerala
ആന എഴുന്നള്ളത്തിന്റെ നിബന്ധനകള്‍ മാറ്റില്ല, ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം: ഹൈക്കോടതി
രാജാവിന്റെ കാലം മുതല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ല. അനിവാര്യമായ ആചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ.
കൊച്ചി | ആന എഴുന്നള്ളത്തിന്റെ നിബന്ധനകള്‍ മാറ്റില്ലെന്ന് ഹൈക്കോടതി. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.
രാജാവിന്റെ കാലം മുതല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ല. അനിവാര്യമായ ആചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ. തൃപ്പൂണിത്തുറ ഉത്സവത്തിന് ഇളവ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ഹൈക്കോടതി ഉത്തരവില്‍ അതൃപ്തി പ്രകടമാക്കി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരത്തില്‍ നിന്ന് ആഘോഷം എന്ന വാക്ക് എടുത്തുമാറ്റേണ്ടി വരുമെന്നും തൃശൂര്‍ പൂരം ശീവേലിയായി മാറുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
---- facebook comment plugin here -----