Connect with us

Kerala

ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ അറസ്റ്റിന് സ്ഥിരീകരണം; എത്രയും പെട്ടന്ന് കേരളത്തിലെത്തിക്കുമെന്ന് ഡിജിപി

അതേ സമയം ആക്രമണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പോലീസ് മേധാവി വ്യക്തമാക്കിയില്ല

Published

|

Last Updated

തിരുവനന്തപുരം | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനില്‍കാന്ത്. മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഡിജിപി , പ്രതിയെ എത്രയും പെട്ടന്ന് കേരളത്തിലെത്തിക്കുമെന്നും പറഞ്ഞു. അതേ സമയം ആക്രമണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പോലീസ് മേധാവി വ്യക്തമാക്കിയില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നല്‍കിയത്.ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Latest