Connect with us

Kerala

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്‍ കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗ ഉറവിടം കണ്ടെത്താനായി പരിശോധന തുടരുന്നു

13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും

Published

|

Last Updated

തിരുവനന്തപുരം  | മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പിന്റെ ശ്രമം തുടരുന്നു. അതേ സമയം 14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാട്ട് അമ്പഴങ്ങയാണോ രോഗ ഉറവിടം എന്ന് വ്യക്തമായിട്ടില്ല. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

നിപ റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.

350 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ് . ഇതില്‍ രോഗ ലക്ഷണമുള്ള 6 പേരുടെതടക്കം 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും.്.

 

Latest