Connect with us

National

ഡല്‍ഹി എംയിസിലെ സര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്നെന്ന് സ്ഥിരീകരണം

നൂറ് സര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറാന്‍ സാധിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി എയിംസിന്റെ സര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്നെന്ന് പോലീസ്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇക്കാര്യം പറയുന്നത്.  നൂറ് സര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറാന്‍ സാധിച്ചത്. ഈ അഞ്ച് സര്‍വറുകളിലെയും വിവരങ്ങള്‍ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു എന്നും അധികൃതര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നവംബറിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ച് ഡല്‍ഹി പോലീസ് കേസെടുത്തത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡല്‍ഹി എയിംസിലെ സര്‍വറുകളില്‍ ഹാക്കിംഗ് നടന്നത്.