Eranakulam
ആലുവയില്‍ ഭിന്നശേഷിക്കാരനെതിരെ ജപ്തി നടപടി; കുടുംബത്തെ പുറത്താക്കി വീട് പൂട്ടി
ആലുവ കീഴ്മാട് പഞ്ചായത്തിലെ വീരമണിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോഓപറേറ്റീവ് ബേങ്ക് ആണ് നടപടി സ്വീകരിച്ചത്.
ആലുവ | ആലുവയില്‍ ഭിന്നശേഷിക്കാരനും കുടുംബത്തിനുമെതിരെ ജപ്തി നടപടി. കുടുംബത്തെ പുറത്താക്കി ബേങ്ക് അധികൃതര്‍ വീട് പൂട്ടി.
ആലുവ കീഴ്മാട് പഞ്ചായത്തിലെ വീരമണിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോഓപറേറ്റീവ് ബേങ്ക് ആണ് നടപടി സ്വീകരിച്ചത്.
വായ്പയെടുത്ത 10 ലക്ഷത്തില്‍ ഒമ്പത് ലക്ഷം തിരിച്ചടച്ചിരുന്നുവെന്ന് ഗൃഹനാഥന്‍ പറഞ്ഞു. എന്നാല്‍, അഞ്ച് ലക്ഷം മാത്രമാണ് അടച്ചതെന്നും അടവ് നാലു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നുമാണ് ബേങ്കിന്റെ വിശദീകരണം.
---- facebook comment plugin here -----