Connect with us

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

ആള്‍ക്കൂട്ടം പോലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ആള്‍ക്കൂട്ടം പോലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്‌സ് ലക്ഷ്യമിട്ടാണ് ആദ്യം ആള്‍ക്കൂട്ടം എത്തിയത്. ഇവരെ പെട്ടെന്ന് തന്നെ ബി.എസ്.എഫ് പിരിച്ചുവിട്ടു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തിനുനേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റിയത്. ഇവരെ ചികിത്സയ്ക്കായി ഉടന്‍ തന്നെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ പോലീസ് കമാന്‍ഡോ കൊല്ലപ്പെട്ടിരുന്നു. തെന്‍ഗനൗപാല്‍ ജില്ലയില്‍ അതിര്‍ത്തി നഗരമായ മൊറേയില്‍ കുക്കികളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൊമോര്‍ജിത് എന്ന കമാന്‍ഡോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുക്കികള്‍ മൊറേയ് എസ്.ബി.ഐക്ക് സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനെതിരെ സുരക്ഷാസേന തിരിച്ചടിച്ചതായും വെടിവെപ്പ് ഒരു മണിക്കൂര്‍ നീണ്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

 

 

 

 

Latest