Connect with us

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. 

Published

|

Last Updated

ഇംഫാല്‍| മണപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയില്‍ നരന്‍സേന മേഖലയില്‍ സംഘര്‍ഷം. ആക്രമണത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിലെ സംഘമാണ് സൈന്യത്തിനെതിരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്.

വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. ഇന്‍സ്പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിനിരയായത്. ആക്രമണം നടത്തിയവര്‍ക്കെതിരെ ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

Latest