Connect with us

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു 8 പേര്‍ക്കു പരുക്കേറ്റു.

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. വെടിവെപ്പിലും ബോംബേറിലുമായി രണ്ട് പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്കു പരുക്കേറ്റു. സ്നിപ്പര്‍മാരെയും ഡ്രോണ്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.മരിച്ചതില്‍ ഒരാള്‍ പോലീസ് കമാന്‍ഡോയാണെന്നാണ് സൂചന. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു 8 പേര്‍ക്കു പരുക്കേറ്റു.

ഉച്ചയ്ക്കു 2.35ന് കാങ്പോക്പിയിലെ നാഖുജാങ് ഗ്രാമത്തില്‍നിന്ന് ഇംഫാല്‍ വെസ്റ്റിലെ കഡാങ്ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്.

2023 മേയ് മൂന്നിനാണു മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം തുടങ്ങിയത്. മെയ്‌തെയ് വിഭാഗക്കാര്‍ക്കു പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായതാണു കാരണം. സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

Latest