Connect with us

Kerala

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

ക്ഷേമകാര്യ സ്ഥിരം സമതി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ സലീമിനെ മുറിയില്‍ പൂട്ടിയിട്ടു.

Published

|

Last Updated

തിരുവനന്തപുരം|  നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. സിപിഎം ബി ജെ പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റ്മുട്ടി. ക്ഷേമകാര്യ സ്ഥിരം സമതി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ സലീമിനെ ബിജെപി അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു.

തുടര്‍ന്നാണ് വലിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പോലീസ് എത്തിയിട്ടുണ്ടെങ്കിലും സംഘര്‍ഷാവസ്ഥക്ക് തുടരുകയാണ്. ഇതിനിടെ പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റതായി ആരോപണമുണ്ട്.

നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ മേയറുടെ ചേംബറിനകത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഗ്രില്‍സ് പൂട്ടിയിട്ടു. ഇതോടെ ബി ജെ പി കൗണ്‍സിലര്‍മാര്‍ സി പി എം കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. തുടര്‍ന്നാണ് ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായത്.

 

Latest