Connect with us

violence in haryana

ഹരിയാനയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് റദ്ദാക്കി

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ ആണ് സംഘര്‍ഷത്തെ ആളിക്കത്തിച്ചത്.

Published

|

Last Updated

ഗുരുഗ്രാം | ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഗുരുഗ്രാമിന് സമീപമുള്ള നൂഹ് ജില്ലയില്‍ വി എച്ച് പി നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗുരുഗ്രാം- ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് യാത്ര ഒരു സംഘം തടയുകയായിരുന്നു.

പരസ്പരം കല്ലേറുണ്ടാകുകയും സര്‍ക്കാര്‍- സ്വകാര്യ വാഹനങ്ങള്‍ തീവെക്കുകയും ചെയ്തു. പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമികള്‍ തമ്മില്‍ വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നൂഹിലെ നുല്‍ഹാര്‍ മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2500 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവര്‍.

ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ ആണ് സംഘര്‍ഷത്തെ ആളിക്കത്തിച്ചത്. പശുരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങളില്‍ അടക്കം പ്രതിയായ മനേസറും കൂട്ടാളികളും യാത്രയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. യാത്രാസമയം മവേതില്‍ തന്നെ നിലകൊള്ളുമെന്ന് വെല്ലുവിളിച്ച് സാമൂഹിക മാധ്യമത്തില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Latest