Connect with us

National

ഛത്തീസ്ഗഡില്‍ രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു

ഗോത്രവര്‍ഗക്കാര്‍ ഹര്‍മോ ഗ്രാമത്തില്‍ ഒരു പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അക്രമണം.

Published

|

Last Updated

കബീര്‍ധാം| ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയില്‍ ഗോത്ര വിഭാഗക്കാര്‍ക്കിടയില്‍ സംഘര്‍ഷം. ദിവാസി വിഭാഗത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ എസ്പി, അഡീഷണല്‍ എസ്പി, ഡെപ്യൂട്ടി എസ്പി എന്നിവരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

500-ലധികം ഗോത്രവര്‍ഗക്കാര്‍ ഹര്‍മോ ഗ്രാമത്തില്‍ ഒരു പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അക്രമണം. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും അവരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

പോലീസ് സൂപ്രണ്ട് ലാല്‍ ഉമേദ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ ഭൂരിപക്ഷ ഗോത്ര വിഭാഗമായ ഗോണ്ടിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Latest