Connect with us

National

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിരോധനാജ്ഞ

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. കാങ് പോക് പിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.നെംജാഖോൽ ഹങ്‌ഡിം (46)ആണ് കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രദേശത്തെ ചില വീടുകള്‍ അക്രമികള്‍ തീയിട്ടു. പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇംഫാലില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.  സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവെയ്പ്പുണ്ടായതായി പോലീസ് അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ, സെക്രട്ടറിയേറ്റ് മാർച്ചുകളിലും വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ 50 പേർക്ക് പരുക്കേറ്റു.

Latest