Connect with us

Kerala

വിഴിഞ്ഞം തുറമുഖ സമരത്തില്‍ സംഘര്‍ഷം; പോലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ മറികടന്നു

ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പോലീസ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷഭരിതമായി. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍സംഘടിപ്പിച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പോലീസ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. വിഴിഞ്ഞത്തെ തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.പോലീസ് ഇന്നും തികഞ്ഞ സംയമനം പാലിക്കുകയായിരുന്നു.

അതേ സമയം സര്‍ക്കാര്‍ സമരം ഇന്നേക്ക് നാലാം ദിവസത്തിലേക്ക് കടന്നിരിക്കവെ മത്സ്യത്തൊഴിലാളികളുമായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടക്കും.

Latest