Connect with us

Kerala

മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; ജെ എന്‍ യുവില്‍ പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. എ ബി വി പി ആണ് അക്രമത്തിന് പിന്നിലെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

ഹോസ്റ്റലുകളില്‍ മാംസാഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest