Kerala
സര്‍ക്കാരുമായുള്ള ഏറ്റമുട്ടല്‍; ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍
ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു
തിരുവനന്തപുരം | ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് പാരമ്യത്തിലെത്തി നില്‍ക്കെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് വാര്‍ത്താസമ്മേളനം നടത്താനാണ് ഗവര്‍ണറുടെ തീരുമാനം. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സര്‍വ്വകലാശാല വിഷയത്തില്‍ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പുറത്തു വിടാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ 11.45നാണ് രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന അതിക്രമത്തില്‍ പോലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നാണ് ഗവര്‍ണറുടെ ആരോപണം. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.