Connect with us

National

കടുത്ത പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണു; ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പ്രതി കെ കവിതയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി |  മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി ആര്‍ എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് വൈകിട്ടോടെയാണ് കവിതയെ ഡല്‍ഹിയിലെ ഡി ഡി യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അറസ്റ്റിലാവുകയും ജയിലില്‍ പോകേണ്ടിവരികയും ചെയ്തിരുന്നു
മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്മി നേതാവ് വിജയ് നായരും തമ്മിലുള്ള ഇടപാടാണിതെന്നുമായിരുന്നു ഇ ഡി കണ്ടെത്തല്‍

Latest