Ongoing News
സുല്‍ത്താന്‍ അല്‍ നയാദിയെ അഭിനന്ദിച്ച് ഡോ. അസ്ഹരി കത്തയച്ചു
186 ദിവസം നീണ്ട ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ യുഎഇ പൗരൻ അല്‍ നയാദിയുടെ നേട്ടം അഭിമാനകരവും ആഹ്ലാദകരവുമാണെന്ന് അസ്ഹരി
കോഴിക്കോട് | 186 ദിവസം നീണ്ട ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ യു എ ഇ പൗരന്‍ സുല്‍ത്താന്‍ അല്‍ നയാദിയെ അഭിനന്ദിച്ചുകൊണ്ട് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കത്തയച്ചു. അല്‍ നയാദിയുടെ നേട്ടം അഭിമാനകരവും ആഹ്ലാദകരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് യു എ ഇയുടെയും ഭരണാധികാരികളുടെയും നേട്ടങ്ങളില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്നതാണ്. ഇതിനായി പരിശ്രമിക്കുകയും പിന്തുണക്കുകയും ചെയ്തവരെ ഡോ. അസ്ഹരി അഭിനന്ദിച്ചു.
ഇസ്ലാം കാലാനുസൃതമായി പ്രവര്‍ത്തിക്കുകയും ഉപകാരപ്രദമായ ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന മതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.