Organisation
അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയവരെ അനുമോദിച്ചു
ആർ എസ് സി ഈജിപ്ത് നാഷണൽ ഘടകവും അൽ അസ്ഹർ മലയാളി വിദ്യാർത്ഥി യൂണിയൻ ഹൈഅതു ത്വലബതുൽ മലൈബാരിയ്യീനുമാണ് അനുമോദിച്ചത്

കെയ്റോ | ഈ വർഷം ഈജിപ്തിലെ ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ അൽ അസ്ഹറിൽ നിന്ന് വിത്യസ്ത വിഷയങ്ങളിൽ യുജി, പിജി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആർ എസ് സി ഈജിപ്ത് നാഷണൽ ഘടകവും അൽ അസ്ഹർ മലയാളി വിദ്യാർത്ഥി യൂണിയൻ ഹൈഅതു ത്വലബതുൽ മലൈബാരിയ്യീനും അനുമോദിച്ചു.
ആസിഫ് സ്വാദിഖ് സഖാഫി പെരുവയൽ (കുല്ലിയ്യ ശരീഅ), ശഹീർ സഖാഫി പേരോട് (കുല്ലിയ്യ ഉസ്വൂലുദ്ദീൻ), റാസിഖ് സഖാഫി ( കുല്ലിയ്യ ശരീഅ) എന്നിവരാണ് ഈ വർഷം ഓപൺ ഡിഫൻസ് പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷൻ കരസ്ഥമാക്കിയ മലയാളികൾ.
അൽത്താഫ് അബ്ദുല്ലത്തീഫ് അദനി കൊച്ചി, മുഹമ്മദ് സ്വാലിഹ് അദനി മോളൂർ, ശാക്കിർ ഹുസൈൻ സുറൈജി ,(മൂന്നുപേരും കുല്ലിയ്യഉസ്വൂലുദ്ദീൻ) മുഹമ്മദ് ശരീഫ് സഖാഫി,(കുല്ലിയ്യ ശരീഅ) മുഹമ്മദ് ഉവൈസ് ഖുതുബി (കുല്ലിയ്യ ലുഗ അറബിയ്യ), മുഹമ്മദ് മിസ്ബാഹ് ഇബ്രാഹിം (കുല്ലിയ്യ ലുഗ വ തർജമ) എന്നിവർ വ്യത്യസ്ത കുല്ലിയ്യകളിൽ നിന്ന് ഈ വർഷം ബിരുദ പഠനവും പൂർത്തിയാക്കി. കുല്ലിയ്യ ഉസ്വൂലുദ്ദീനിൽ അഖീദ വ ഫൽസഫ ഡിപാർട്മെൻറിൽ ഒന്നാം റാങ്ക് നേടി മുഹമ്മദ് സ്വാലിഹ് അദനി മലയാളികൾക്ക് അഭിമാനമായി.
ലോകത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതർക്കിടയിൽ മലയാളി പണ്ഡിതന്മാരുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ അടയാളപ്പെടുത്താൻ സഹായിക്കുന്നതാണ് ഈ നേട്ടങ്ങൾ.