Connect with us

Achievements

ജമ്മു കശ്മീര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ്: 10,പ്ലസ്ടു പരീക്ഷകളില്‍ യെസ് ഇന്ത്യ സ്‌കൂളിന് ഏഴ് യു ടിതല റാങ്കുകള്‍

ആദ്യ പത്തില്‍ മൂന്ന് റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഈ വര്‍ഷം 201 കുട്ടികളാണ് പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷങ്ങളിലെ 10, പ്ലസ് ടു പരീക്ഷകളില്‍ ജമ്മു കശ്മീര്‍ യു ടി റാങ്ക് ജേതാക്കളായ യെസ് ഇന്ത്യ ഫൗണ്ടേഷനു കീഴിലെ പൂഞ്ചിലെ റസാ ഉല്‍ ഉലൂം ഇസ്‌ലാമിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആദരിക്കുന്ന അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് 2024 സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.

10, 12 ക്ലാസ്സുകളിലെ ജമ്മു കശ്മീര്‍ സംസ്ഥാന (യു ടി) വിഭാഗത്തില്‍ ആദ്യ പത്തില്‍ മൂന്ന് റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഈ വര്‍ഷം 201 കുട്ടികളാണ് പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ജെ കെ ബോസ് 10ാം ക്ലാസില്‍ 52 എ1 ഗ്രേഡും 101 എ2 ഗ്രേഡും നേടിയ വിദ്യാര്‍ഥികളെയും ജെ കെ ബോസ് 12ാം ക്ലാസ്സില്‍ 42 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. എട്ടാം ക്ലാസ്സില്‍ ആറ് വിദ്യാര്‍ഥികള്‍ എ1 ഗ്രേഡ് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

പൂഞ്ചിലെ റസാഉല്‍ ഉലൂം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ യെസ് ഇന്ത്യ ഫൗണ്ടേഷന്‍ എം ഡി. ശൗക്കത്ത് ബുഖാരിയുടെ അധ്യക്ഷതയില്‍ 93 ഇന്‍ഫന്ററി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ബ്രിഗേഡ് കമാന്‍ഡര്‍ മുദീദ് മഹാജന്‍ പരിപാടിയില്‍ മുഖ്യാതിഥിയായും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും പൂഞ്ച് ഡി വൈ എസ് പിയുമായ സയ്യിദ് അക്കീല്‍ ഹുസൈന്‍, പീര്‍ പഞ്ചല്‍ അവാമി ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഫരീദ് മാലിക്, ജമ്മു കശ്മീരില്‍ പൂഞ്ച് യൂണിറ്റ് ഔഖഫ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് റഫീഖ് ചിഷ്തി, ജെ കെ ബോസ് പൂഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ശ്രി രാജു ഗുപ്ത, മുഫ്തി ഫാറൂഖ് മിസ്ബാഹി, സയ്യിദ് ഫിദാദ് ഹുസൈന്‍ സാഹിബ് സംബന്ധിച്ചു.