Connect with us

National

കോൺഗ്രസിന്റെ സൗജന്യ വൈദ്യുതി വാഗ്ദാനം; കർണാടകയിൽ ബില്ലടയ്ക്കാൻ വിസമ്മതിച്ച് ജനങ്ങൾ

ഗ്രാമവാസികൾ വൈദ്യുതി ബിൽ അടയ്ക്കാൻ വിസമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വൈറലാകുന്നു

Published

|

Last Updated

ബംഗളൂരു | വോട്ടർമാർക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത കോൺഗ്രസ് പ്രകടന പത്രിക ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ വൈദ്യുതി ബിൽ അടയ്ക്കാൻ വിസമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വൈറലാകുന്നു. സിദ്ധരപുര ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളാണ് വൈദ്യുതി ബില്ല് അടക്കാൻ വിസമ്മതിക്കുന്നത്.

ജാലികട്ടെ ഗ്രാമത്തിൽ ഗ്രാമവാസികളിൽ നിന്ന് വൈദ്യുതി നിരക്ക് ഈടാക്കാൻ എത്തിയ ജീവനക്കാരനോട്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിനാൽ ഇനി വൈദ്യുതി ബില്ല് തരില്ലെന്നും ആളുകൾ പറയുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കുന്നതുവരെ ബില്ലടക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടുവെങ്കിലും ജനം സമ്മതിച്ചില്ല. ഈ മാസം മുതൽ തങ്ങൾ ബില്ല് അടയ്ക്കില്ല എന്നാണ് അവരുടെ വാദം.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഇതിന് പുറമെ കെഎസ്ആർടിസി/ബിഎംടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഓരോ സ്ത്രീ കുടുംബനാഥയ്ക്കും 2,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിൽ ഉണ്ടായിരുന്നു.

Latest