pinarayi
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തവും അത്ത്യാര്‍ത്തിയും: പിണറായി
ബി ജെ പിയില്‍ നിന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് വലിയ വ്യത്യാസമില്ല
തൃശ്ശൂര്‍ | രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ല. കോണ്‍ഗ്രസ്സിന്റെ അത്ത്യാര്‍ത്തി കാരണം അത് നടന്നില്ല. സി പി എം സ്ഥാനാര്‍ഥികള്‍ അവിടെ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടതിന്റെ കാരണം കോണ്‍ഗ്രസാണെന്നും കുറ്റപ്പെടുത്തി.
വലിയ വര്‍ഗീയത പ്രചരിപ്പിക്കുന്ന ബി ജെ പിയില്‍ നിന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് വലിയ വ്യത്യാസമില്ല. ഹനുമാന്‍ സേവകനാണെന്നു പറഞ്ഞ് കമല്‍നാഥ് രംഗത്ത് വന്നു. സ്വയം ബി ജെ പിയുടെ ബി ടീമാകാനാണ് കമല്‍നാഥ് ശ്രമിച്ചത്.
കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ് സി പി എം ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോണ്‍ഗ്രസ് കാരണം സംഭവിച്ചതാണ്. ചില്ലറ വോട്ടിനാണ് തോറ്റത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടാകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.