Kerala
എസ് എഫ് ഐ പിരിച്ചുവിടണമെന്ന കോണ്‍ഗ്രസ്സിന്റെ ആഗ്രഹം പഴയത്: മന്ത്രി റിയാസ്
മയക്കുമരുന്നിനെതിരായിട്ടാണോ എസ് എഫ് ഐക്ക് എതിരായിട്ടാണോ കോണ്‍ഗ്രസ്സിന്റെ പോരാട്ടം എന്നു ചെന്നിത്തല വ്യക്തമാക്കണം

കോഴിക്കോട് | എസ് എഫ് ഐ പിരിച്ചുവിടണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. എസ് എഫ് ഐ പിറന്ന കാലത്തുമുതല്‍ ചെന്നിത്തലയുടെ പൂര്‍വികരുടെ ആവശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിനെതിരായിട്ടാണോ എസ് എഫ് ഐക്ക് എതിരായിട്ടാണോ കോണ്‍ഗ്രസ്സിന്റെ പോരാട്ടം എന്നു വ്യക്തമാക്കണം. ഇപ്പോള്‍ നടക്കുന്ന ബഹളം കേട്ടാന്‍ എസ് എഫ് ഐയെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നു തോനും. മയക്കുമരുന്നിനെതിരായി ഒറ്റക്കെട്ടായ മുന്നേറ്റമാണ് ആവശ്യം. അതിനിടെ ചിലരുടെ രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി എസ് എഫ് ഐയെ ഇല്ലാതാക്കിക്കളയാം എന്ന നീക്കമാണ് നടക്കുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
---- facebook comment plugin here -----