Connect with us

Kerala

വ്യക്തിയെ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പോക്ക് അപകടകരം: മുല്ലപ്പള്ളി

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്.

Published

|

Last Updated

കോഴിക്കോട് | വ്യക്തിയെ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പോക്ക് അപകടകരമെന്ന് മുന്‍ കെ പി സി സി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പോലും ഇങ്ങനെ പെരുമാറില്ല.

തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നത്. ചിലര്‍ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നതായി കെ മുരളീധരനെ ലക്ഷ്യമിട്ടും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ വിഷയത്തില്‍ എ ഐ സി സി ഇടപെടേണ്ട സാഹചര്യം ഇല്ല. കേരളത്തിലെ നേതാക്കള്‍ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.