modi against congress
കോണ്‍ഗ്രസിന്റേത് നൂറ്റാണ്ടിലെ മോശം രാഷ്ട്രീയം: പ്രധാനമന്ത്രി
ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങിക്കിടക്കുന്നു;രാഹുല്‍ ഇന്നും സഭയിലെത്തിയില്ല

ന്യൂഡല്‍ഹി | കോണ്‍ഗ്രസിനെതിരെ പാര്‍ലിമെന്റില്‍ രൂക്ഷവിമര്‍ശനവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രിയമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ സമീപം ധിക്കാരം നിറഞ്ഞതാണ്. വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് അവര്‍ നടത്തുന്നത്. അടുത്ത നൂറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല.ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങിക്കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.
ഇന്നും രാഹുല്‍ ഗാന്ധി സഭയിലില്ല. എന്തുകൊണ്ട് ജനം തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം. നിങ്ങളുടെ ധിക്കാരം കാരണമാണ് മുമ്പോട്ട് പോകാന്‍ കഴിയാത്തത്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ലെന്നും മോദി കുറ്റപ്പെടുത്തി.