National
ഹരിയാനയില്‍ ഇവിഎം അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും
തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | ഹരിയാനയില്‍ നേരിട്ട കനത്ത പരാജയത്തിന് പിറകെ ഇവിഎം അട്ടിമറി ആരോപണവുമായി കാണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ചാണ് കൂടുതല്‍ പരാതികളുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മാറ്റത്തിനു വേണ്ടിയുള്ള ജനവികാരത്തെ ഇവിഎമ്മിലെ കൃത്രിമത്തിലൂടെ ബിജെപി അട്ടിമറിക്കുകയായിരുന്നുവെന്നും ജയറാം രമേശ് ആരോപിച്ചു. ഇത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനാധിപത്യത്തിനെതിരായ നടപടിയാണ്-കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വിലിയ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് പിന്നീട് താഴോട്ട് പോവുകായിരുന്നു. ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 48 സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 37 സീറ്റിലാണ് ലീഡ്.അതേ സമയം ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗരമേഖലയില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ അടിപതറി
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട്‌ന മിന്നും ജയം നേടി.