mallikarjun kharghe
മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വധിക്കാന്‍ ബി ജെ പി ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്
ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ രേഖ ഇതിന് തെളിവായി കോണ്‍ഗ്രസ് പുറത്ത് വിട്ടു

ബംഗലൂരു | കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബി ജെ പി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് .ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ രേഖ ഇതിന് തെളിവായി കോണ്‍ഗ്രസ് പുറത്ത് വിട്ടു.
ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍. റാത്തോഡിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കുറിച്ച് വളരെ മോശം ഭാഷയില്‍ സംസാരിക്കുന്നതും ഖര്‍ഗെയെ തീര്‍ത്ത് കളയുമെന്ന് പറയുന്നതും കേള്‍ക്കാം.