Connect with us

National

ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

ബി.ജെ.പി എം.എല്‍.എ രമേഷ് മെന്‍ഡോളയ്ക്കൊപ്പമാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിക്കാനെത്തിയത്.

Published

|

Last Updated

ഇന്‍ഡോര്‍| ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി എം.എല്‍.എ രമേഷ് മെന്‍ഡോളയ്ക്കൊപ്പമാണ് അക്ഷയ് പത്രിക പിന്‍വലിക്കാനെത്തിയത്.

അക്ഷയ്‌യെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് അക്ഷയ് കാന്തിയുടെ അപ്രതീക്ഷിത നീക്കം.