Connect with us

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലെ പ്രതാപമായിരുന്ന പാര്‍ട്ടിക്ക് സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട ുകയാണ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ബിജെപിക്കെതിരെ ചെറുതായി പോലും ഭീഷണി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ പോലഉം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2017 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 1,28,319 വോട്ടുകള്‍ക്കു വിജയിച്ച  അദിതി സിംഗ് ബി ജെ പിയിലേക്ക് മാറി അതേ മണ്ഡലത്തില്‍ മത്സരിച്ച് വിജയിക്കുകയായിരുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായിരുന്ന അമരീന്ദറിനെ ഒരു വീണ്ടുവിചാരവുമില്ലാതെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതൊടെ 2017 ല്‍ ഏഴ് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ മൂന്ന് സീറ്റിലേക്ക് കൂപ്പുകുത്തി.

വീഡിയോ കാണാം

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest