Connect with us

national heralad case

പാര്‍ട്ടി എം പിമാരോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം

വലിയ പ്രക്ഷോഭത്തിന് നീക്കം: രാഹുലിനെ ചോദ്യം ചെയ്യല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തുടരുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടരുന്നതിനിടെ പാര്‍ട്ടിയുടെ എല്ലാ എം പിമാരോടും ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ലോക്‌സഭയിലും രാജ്യസഭയിലുമുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം പിമാരോടും തിങ്കളാഴ്ച ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം. രാഹുലിനെ ചോദ്യം ചെയ്യുന്ന ഇ ഡിയുടെ നടപടി നീണ്ടുപോകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് എം പിമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

ഇന്ന് രാഹുലിനെ ചോദ്യം ചെയ്യുന്നില്ലെങ്കിലും നാളെ ഹാജരാകന്‍ ഇ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യുന്ന ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇ ഡി ഓഫീസിലേക്കുള്ള മാര്‍ച്ചിന് പുറമെ എം പിമാര്‍ ഔദ്യോഗിക വസതികള്‍ക്ക് മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

തുടര്‍ച്ചയായുള്ള മുന്ന് ദിവസങ്ങളിലായി 28 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാന്‍ രാഹുല്‍ കോഴ നല്‍കിയതിന് തെളിവുണ്ടെന്നാണ് ഇ ഡി പറയുന്നത്.