p sarin
പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി
സരിന്റെ പത്രസമ്മേളനം നടന്നു കൊണ്ടിരിക്കെയാണ് കെ പി സി സിയുടെ പുറത്താക്കല്‍ പത്രക്കുറിപ്പ് ഇറങ്ങിയത്.
തിരുവന്തപുരം | വി ഡി സതീശനെതിരെ ശക്തമായ ആരോപണം ഉന്നയിച്ച പി സരിനെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കി. സരിന്റെ പത്രസമ്മേളനം നടന്നു കൊണ്ടിരിക്കെയാണ് കെ പി സി സിയുടെ പുറത്താക്കല്‍ പത്രക്കുറിപ്പ് ഇറങ്ങിയത്.
ഗുരതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ ഡോ. പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
സി പി എം വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ട് ബി ജെ പിയോട് മൃദു സമീപനം സ്വീകരിക്കുന്ന നിലപാടാണ് വി ഡി സതീശന്റേത് എന്നാണ് സരിന്‍ ആരോപിക്കുന്നത്.
---- facebook comment plugin here -----