Kerala
ചോര കൊടുത്തും റാലി നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം; കെ. സുധാകരന്‍
അനുമതി നല്‍കിയില്ലെങ്കില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ യുദ്ധമായിരിക്കുമെന്നും കെ. സുധാകരന്‍

കണ്ണൂര്‍| അനുമതി നല്‍കിയാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ചോര കൊടുത്തും റാലി നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അനുമതി നിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
റാലി നടത്തുക തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. അനുമതി നല്‍കിയില്ലെങ്കില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ യുദ്ധമായിരിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. റാലിയിലേക്ക് ശശി തരൂര്‍ എം.പി ഉള്‍പ്പടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഫലസ്തീന്‍ ഐക്യദാഢ്യ റാലിക്ക് അനുമതി നിഷേധിച്ച നടപടി സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ മാത്രം ഫലസ്തീന്‍ ഐക്യദാഢ്യ റാലി നടത്തിയാല്‍ മതിയെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.