Kerala
പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലില്ല; താന്‍ അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഢിത്തം: ആന്റണി
പല ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്കു പോകുന്നത്. ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ല.
![](https://assets.sirajlive.com/2022/09/a-k-antony-828x538.gif)
തിരുവനന്തപുരം | പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലില്ലെന്ന് എ കെ ആന്റണി. കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പല ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്കു പോകുന്നതെന്ന് ആന്റണി പറഞ്ഞു. താന്‍ അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രതിസന്ധി തുടരുന്നതിനിടെ, സോണിയാ ഗാന്ധി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആന്റണി ഡല്‍ഹിയിലേക്ക പോയത്. പാര്‍ട്ടി അധ്യക്ഷനെ സംബന്ധിച്ചും രാജസ്ഥാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും സോണിയാ ഗാന്ധിയെ അറിയിക്കാനായി സച്ചിന്‍ പൈലറ്റും ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. സോണിയക്ക് പുറമെ എ കെ ആന്റണിയുമായും പൈലറ്റ് ചര്‍ച്ച നടത്തും.