Connect with us

National

മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ നിന്ന് 144, ഛത്തീസ്ഗഡില്‍ 30, തെലങ്കാനയില്‍ നിന്ന് 55 പേരും പട്ടികയില്‍ ഇടം നേടി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പഠാനില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ചിന്ദ്വാരയില്‍ മത്സരിക്കും. തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡി കൊടങ്കലില്‍ നിന്ന് ജനവിധി തേടും. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നവംബര്‍ ഏഴ് മുതല്‍ 30വരെയാണ് നടക്കുന്നത്.

മിസോറാമിലെ 40 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 17നും രാജസ്ഥാനിലെ 200 മണ്ഡലങ്ങളില്‍ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 30നുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.

 

 

 

---- facebook comment plugin here -----

Latest