kozhikode chinthan shivir
കേരളത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധി: കെ സുധാകരന്‍
'നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എല്‍ ഡി എഫ് രണ്ടാമതും ജയിച്ചത് ജനാധിപത്യ ശക്തികളെ തളര്‍ത്തി'
കോഴിക്കോട് | കേരളത്തില്‍ കോണ്‍ഗ്രസിന് നിലവിലുള്ളത് ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇത് മറികടന്ന് പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുകയാണ് ലക്ഷ്യം. ഇതിനാല്‍ ചിന്തിന്‍ ശിബിരത്തെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ആരംഭിച്ച ചിന്തന്‍ശിബിരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാം പരാജയം കോണ്‍ഗ്രസ് പ്രതിക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ പരാജയം ജനാധിപത്യ ശക്തികളെ തളര്‍ത്തി. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി. ആ തളര്‍ച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ട്.
മുന്നോട്ടുളള രാഷ്ട്രീയ നയത്തിന് വ്യക്തത വേണം. ഈ നയം പുതിയ തലമുറയെയും താഴെ തട്ടിലെ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയണം. പാര്‍ട്ടി സ്‌കൂളുകളും പഠന ക്ലാസുകള്‍ സംഘടിപ്പിക്കണം. ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും ആകര്‍ഷകമായ നിലയിലേക്ക് പാര്‍ട്ടി ഉയരണം. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ പലതും സജീവമല്ല. സംഘടനകള്‍ക്ക് പാവപ്പെട്ടവരുടെ അത്താണിയാവാന്‍ കഴിയണം. പാര്‍ട്ടിയുടെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ പ്രകിയ ഏറ്റെടുക്കാന്‍ ബാധ്യത പെട്ടവരുടെ സമ്മേളനമാണ് ചിന്തിന്‍ ശിബിരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.