Connect with us

Kerala

കോണ്‍ഗ്രസ് കഴുത്തിലിടുന്നത് വര്‍ഗീയതയുടെ കാളിയനെ: എം ബി രാജേഷ്

സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ല.

Published

|

Last Updated

പാലക്കാട്| സന്ദീപ് വാര്യരെപോലുള്ള വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ ഇട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനെ പറ്റൂ എന്ന് മന്ത്രി എം ബി രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെ.അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്നും രാജേഷ് പറഞ്ഞു.

സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ല.ബിജെപിക്ക് വേണ്ടി കെ മുരളീധരനെ കാലുവാരിയവരാണ് അവര്‍. കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയില്‍ എടുത്തിട്ടുള്ളത്.

എ കെ ബാലന്‍ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടന്‍ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിക്കാതിരുന്നതാണെന്നും എംബി രാജേഷ് പറഞ്ഞു.

Latest