Connect with us

Kerala

സി പി ഐയെ പുണര്‍ന്നും അന്‍വറിനെ തള്ളിയും കോണ്‍ഗ്രസ് രംഗത്ത്

രാഹുലിന്റെ ഡി എന്‍ എ പരിശോധിക്കണമെന്ന് പറഞ്ഞ അന്‍വറിനെ ഒരിക്കലും വേണ്ടെന്നാണ് ഹസന്‍ പ്രതികരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും അതേറ്റെടുത്ത സി പി ഐയും ഇടതു മുന്നണിക്കു തലവേദനയായിരിക്കെ സി പി ഐയെ പുണര്‍ന്നും അന്‍വറിനെ തള്ളിയും കോണ്‍ഗ്രസ് രംഗത്തുവന്നു. സി പി ഐയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അന്‍വറിനെ വേണ്ടെന്നും വ്യക്തമാക്കി.

തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സി പി ഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. പിണറായിയുടെ അടിമകളായി എല്‍ ഡി എഫില്‍ തുടരണോയെന്ന് സി പി ഐ ആലോചിക്കണം. സി പി ഐ സ്വതന്ത്രമായി നി നില്‍ക്കണം. സി പി ഐ തെറ്റ് തിരുത്തിയാല്‍ യു ഡി എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നെങ്കില്‍ അന്‍വറിനെ താന്‍ പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അന്‍വറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ ഡി എഫില്‍ ഒറ്റപ്പെട്ട പി വി അന്‍വറിനെ ഏറ്റെടുക്കാനില്ലെന്ന് യു ഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. രാഹുലിന്റെ ഡി എന്‍ എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്നാണ് ഹസന്‍ പ്രതികരിച്ചത്. അന്‍വറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പി വി അന്‍വ സ്വാഗതം ചെയ്തുകൊണ്ടുള്ള ലീഗ് നേതാവിന്റെ കുറിപ്പ് കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.

 

---- facebook comment plugin here -----

Latest