Connect with us

National

കോണ്‍ഗ്രസ് അധഃപതിക്കുകയാണ്; രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് സിന്ധ്യ ആരോപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് സിന്ധ്യ ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി അധഃപതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ അയോഗ്യതയെച്ചൊല്ലി നടക്കുന്ന പ്രതിഷേധം ലജ്ജാകരമാണെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.