Connect with us

Kerala

ഇന്ത്യയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം; എംഎം ഹസ്സന്‍

പിണറായി വിജയന്‍ മോദിയേക്കാള്‍ ശക്തമായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണെന്നും ഇന്ത്യാ മുന്നണി മര്യാദകള്‍ സിപിഐഎം കേരളത്തില്‍ പാലിക്കുന്നില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ലെന്നും ഇന്ത്യയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിണറായി വിജയന്‍ മോദിയേക്കാള്‍ ശക്തമായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണെന്നും ഇന്ത്യാ മുന്നണി മര്യാദകള്‍ സിപിഐഎം കേരളത്തില്‍ പാലിക്കുന്നില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമര്‍ശിച്ചു. എന്നാല്‍ വിമര്‍ശത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും അത് വ്യക്തമാക്കുന്നത് ബിജെപി സിപിഐഎം അന്തര്‍ധാരയാണെന്നും ഹസ്സന്‍ ആരോപിച്ചു.

Latest