Connect with us

National

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല: സ്മൃതി ഇറാനി

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

Published

|

Last Updated

ദാവോസ്| ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ താന്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ ഞാന്‍ തോല്‍പ്പിച്ചു എന്ന വസ്തുത ഇതുവരെ അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്നും സ്മൃതി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 2019 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് സ്മൃതി ഇറാനി വിജയം നേടിയത്.

ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് താനിവിടെ എത്തിയതെന്ന് വനിതാ ശിശുക്ഷേമ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്ന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടാനുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest