Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്; മരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കോടി രൂപ കണ്ടെത്തി

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അശോക് കുമാര്‍ റായുടെ സഹോദരന്‍ സുബ്രഹ്മണ്യ റായുടെ മൈസൂരിലെ വീട്ടിലാണ് ഐടി വകുപ്പ് പരിശോധന നടത്തിയത്.

Published

|

Last Updated

മൈസൂര്‍| കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്. പരിശോധനയ്ക്കിടെ ഒരു കോടി രൂപ കണ്ടെത്തി. മരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അശോക് കുമാര്‍ റായുടെ സഹോദരന്‍ സുബ്രഹ്മണ്യ റായുടെ മൈസൂരിലെ വീട്ടിലാണ് ഐടി വകുപ്പ് പരിശോധന നടത്തിയത്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കര്‍ണാടക പൊലീസ് പരിശോധനകള്‍ ശക്തമാക്കിയത്. തുടര്‍ന്നാണ് സുബ്രഹ്മണ്യ റായുടെ വീട്ടിലെ മരത്തില്‍, ഒരു പെട്ടിയിലൊളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്.

ഈ മാസം 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം നടക്കും

 

Latest