National
കോണ്‍ഗ്രസ് നേതാവ് ജഹന്‍സൈബ് സിര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു
2014 ല്‍ കോണ്‍ഗ്രസിലെത്തിയ ജഹന്‍സൈബ് സിര്‍വാള്‍ അടുത്തിടെയാണ് എഐസിസി അംഗമായത്

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ ജഹന്‍സൈബ് സിര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2014 ല്‍ കോണ്‍ഗ്രസിലെത്തിയ ജഹന്‍സൈബ് സിര്‍വാള്‍ അടുത്തിടെയാണ് എഐസിസി അംഗമായത്.
മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍ദീപ് സിംഗ് പുരി, നാഷണല്‍ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവര്‍ ജഹന്‍സൈബ് സിര്‍വാളിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിര്‍വാള്‍ വിമര്‍ശിച്ചു.
---- facebook comment plugin here -----