Kerala
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

തിരുവനന്തപുരം | പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും വരാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ മാത്രമേ ചെറിയ മുന്‍തൂക്കമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അന്തര്‍ധാരയുടെ ഭാഗമായാണ് തൃശൂര്‍പൂരം അലങ്കോലമാക്കിയത്.ഭരിക്കുന്ന പാര്‍ട്ടി വിചാരിക്കാതെ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും മുളധീരന്‍ പറഞ്ഞു.സര്‍ക്കാര്‍ പൂരം കലക്കാന്‍ കൂട്ടുനിന്നു. മന്ത്രി മൂഖസാക്ഷിയായി നിന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ സിപിഎമ്മിന് നിലപാടില്ല.രാഹുല്‍ ഗാന്ധിയെ പിണറായി അധിക്ഷേപിച്ചു.ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് തോല്‍വി സംഭവിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.