Connect with us

Kerala

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു

പാതിവില തട്ടിപ്പ് കേസില്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന് ലാലി

Published

|

Last Updated

കൊച്ചി | പാതിവില തട്ടിപ്പ് കേസില്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.
ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തത്.

എറണാകുളത്തു നിന്നുളള എഐസിസി അംഗമായ ലാലി വിന്‍സെന്റ് ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല, എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലല്‍ ലാലി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

തന്നെ ചോദ്യം ചെയ്തതല്ലെന്നും മൊഴിനല്‍കാനുണ്ടെന്ന് താന്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നുവെന്നുമാണ് ലാലി വിന്‍സന്റ് പ്രതികരിച്ചത്. മറ്റ് ചില തിരക്കുകള്‍ ഉളളതു കൊണ്ടാണ് എ ഐ സി സി സമ്മേളനത്തിന് പോകാതിരുന്നതെന്നും അവര്‍ പറഞ്ഞു.

ലാലിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ കൂടുതല്‍ ആളുകളെ ഉടന്‍ ചോദ്യം ചെയ്യും. അനന്തു കൃഷ്ണനെ രക്ഷിച്ചെടുക്കാനുള്ള നീക്കം ലാലിയുടെ മൊഴിക്കു പിന്നിലുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.

Latest